കെ.എസ്.എസ്.പി.എ പെൻഷൻ ദിനമാചരിച്ചു

Kannur

തളിപ്പറമ്പ: കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി. ജില്ലാ ജോ. സെക്രട്ടറി എം.പി കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

കൗൺസലിങ് സൈക്കോളജിസ്റ്റ് അഖില. ജി വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും വിഷയത്തിലും ശ്രവണ ഓഡിയോളജി ആൻ്റ് സ്പീച്ച് തെറാപ്പി സെൻ്റർ ചീഫ് ഓഡിയോളജിസ്റ്റ് അശ്വതി ശ്രീജിത്ത് ശ്രദ്ധിക്കാം കേൾവി കുറവിനെ എന്ന വിഷയത്തിലും ബോധവത്ക്കരണം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.വി.പ്രേമരാജൻ സ്വാഗതവും ട്രഷറർ എം.വി നാരായണൻ നന്ദിയും പറഞ്ഞു. കെ.മധു,വി.സി പുരുഷോത്തമൻ , യു.നാരായണൻ, എം ചന്ദ്രൻ നേതൃത്വം നൽകി.

ബ്ലോക്ക് പരിധിയിലെ തളിപ്പറമ്പ, ആന്തൂർ ,പട്ടുവം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ് മണ്ഡലങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് വയോജനങ്ങളെ സന്ദർശിച്ചുള്ള ആദരവും നടന്നു .