കണ്ണൂര്‍ സ്‌ക്വാഡ് 160ല്‍ നിന്നും 250ല്‍ പരം തിയേറ്ററുകളിലേക്ക്

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ആദ്യ ദിനം കിട്ടിയ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങള്‍ക്കു ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് ഇന്ന് മുതല്‍ എത്തുന്നു. ആദ്യ ദിനം കേരളത്തില്‍ 165 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതല്‍ 250ല്‍ പരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തില്‍ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചു ആദ്യ ദിനം 75 എക്‌സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയുടെ ഭാഗമായി കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രം ലോകവ്യാപകമായി പ്രേക്ഷകരുടെ പോസിറ്റിവ് പ്രതികരണങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്.

റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. റോഷാക്കിനും നന്‍പകല്‍ നേരത്തു മയക്കത്തിനും കിട്ടിയ മികച്ച പ്രതികരണങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച കണ്ണൂര്‍ സ്‌ക്വാഡ് ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലെര്‍ ആണ്. ഷാഫിയുടെ കഥയില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം: മുഹമ്മദ് റാഫില്‍, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍: റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, വിതരണം ഓവര്‍സീസ്: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍: അസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍.