കോഴിക്കോട്: പ്രമുഖ നാടകപ്രവര്‍ത്തകന്‍ എമില്‍ മാധവിയുടെ പിതാവ് ഐ. രവീന്ദ്രന്‍ (69) കോഴിക്കോട് ക്രുരുവട്ടൂര്‍ ) നിര്യാതനായി. 1970 കളില്‍ ബാലസംഘം ജില്ലാ സെക്രട്ടറി, ഉത്തര മേഖലാ ഭാരവാഹി, സംസ്ഥാനകമ്മിറ്റി അംഗം, SFI ജില്ലാ കമ്മറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഏറെനാള്‍ ദേശാഭിമാനി ബുക്ക് ഹൗസ് ജീവനക്കാരന്‍ ആയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിച്ചു.
കേരള N G O യൂണിയന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (KSSPU) കുന്ദമംഗലം ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പാലിയേറ്റീവ് കെയര്‍ രംഗത്തും സജീവമായിരുന്നു.
CPI(M) കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാടക പ്രവര്‍ത്തകരുടെ സംഘടനയായ നന്മയിലും പ്രവര്‍ത്തിച്ചിരുന്നു. കുരുവട്ടൂരിലെ കലാ സാംസ്‌കാരികരംഗത്തും സജീവമായിരുന്നു. ഭാര്യ സി മാധവി. മക്കള്‍: പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എമില്‍ മാധവി, ബിമല്‍ (കേരള പോലീസ്), മരുമക്കള്‍: ഡോ. രോഷ്ണി സപ്ന (തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല, തിരൂര്‍ ), പ്രബില (തൊഴില്‍ വകുപ്പ് ).