കോഴിക്കോട്: എല്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റും വടകര മുന്‍ എം എല്‍ എയുമായ എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.