കല്ല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡനം; യുവതിയുടെ പരാതിയില്‍ യുവാവ് പിടിയില്‍

Crime

അടിമാലി: കല്ല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പൊലീസിന്റെ പിടിയില്‍. യുവതിയുടെ പരാതിയിലാണ് അടിമാലി ആനവിരട്ടി പ്ലാമൂട്ടില്‍ ബേസിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശിനിയായ 26 കാരി യുവതി ബേസിലുമായി പ്രണയത്തിലായിരുന്നു. കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞ് ചാറ്റുപാറയിലെ ബന്ധുവിന്റെ വീട്ടിലും എറണാകുളത്തുള്ള ഫ്‌ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ബന്ധം തുടരുന്നതിനിടെ യുവതിയുടേയും ബന്ധുക്കളുടേയും പേരില്‍ 35 ലക്ഷം രൂപയുടെ വായ്പ എടുപ്പിച്ച് ഈ തുക ഉപയോഗിച്ച് ബേസില്‍ യു കെയിലേക്ക് പോയി. യു കെയില്‍ നിന്നും തിരിച്ചെത്തിയ ബേസില്‍ യുവതിയെ ഒഴിവാക്കുകയും മറ്റൊരു യുവതിയെ രജിസ്റ്റര്‍ വിവാഹം കഴിക്കുകയുമായിരുന്നു. തിങ്കളാഴ്ച പള്ളിയില്‍ ബേസിലിന്റെ വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ പരാതിയില്‍ ബേസിലിനെ അറസ്റ്റ് ചെയ്തത്.