ബൈക്ക് ടോറസ് ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Eranakulam

പെരുമ്പാവൂര്‍: ബൈക്ക് ടോറസ് ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്‌സ് ടി. സേവ്യറാണ് (27) മരിച്ചത്. പുലര്‍ച്ചെ അഞ്ചോടെ എം സി റോഡില്‍ ഔഷധി ജങ്ഷന് സമീപം ആണ് അപകടം നടന്നത്.

സേവ്യര്‍ വെങ്ങോലയില്‍ കാറ്ററിങ് ജോലിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ജയ്‌നി. സഹോദരന്‍: അലക്‌സ് (യു.കെ).