ദുബൈ: യു എ ഇയില്‍ ഇന്ധനവില ഉയരുന്നു. ഇന്ധനവില നിര്‍ണയ സമിതിയാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.44 ദിര്‍ഹമാണ് പുതിയ വില. സെപ്റ്റംബറില്‍ ഇത് 3.42 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.33 ദിര്‍ഹമാണ് പുതിയ നിരക്ക്. ഇ പ്ലസ് 91 പെട്രോളിന് ഒക്ടോബര്‍ മുതല്‍ 3.26 ദിര്‍ഹമാണ് വില.
ഡീസലിന് 3.57 ദിര്‍ഹമാണ് പുതിയ നിരക്ക്. സെപ്തംബര്‍ മാസത്തില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു. പെട്രോളിന് ലിറ്ററിന് രണ്ട് ഫില്‍സും ഡീസലിന് 17 ഫില്‍സുമാണ് കൂടിയത്.