ലഖ്നൌ: തലയറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ബാന്ദ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. തലമുടിയും കയ്യിലെ നാല് വിരലും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനേയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മായാദേവിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മധ്യപ്രദേശിലെ ഛത്തര്പൂര് സ്വദേശിനിയാണ്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പല്ലുകളും തല്ലിക്കൊഴിച്ചിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. രാംകുമാര്‍ അഹിര്‍വാര്‍ എന്നയാളുടെ രണ്ടാം ഭാര്യയാണ് മായാദേവി.
രാംകുമാറിനെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവന് ഉദയ്ഭന്‍ എന്നിവരെയും ചോദ്യംചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു. നാല് പ്രതികളും കൂടി മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു കൊണ്ട് തല വെട്ടിമാറ്റുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.