പാഠ്യപദ്ധതി പരിഷകരണം; സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല: കെ എന്‍ എം മര്‍കസുദ്ദഅവ

Kozhikode

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹം ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന വാഗ്ദാനം സംസ്ഥാനസര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണെന്ന് കെ. എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ലിബറല്‍ ചിന്താഗതിയിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന ജന്‍ഡര്‍ ന്യൂ ടാലിറ്റി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാമെന്നും ലിംഗ നീതിയിലധി ഷ്ഠിതമായേ പാഠൃ പദ്ധതി പരിഷ്‌കാരം നടപ്പിലാക്കുകയുള്ളു എന്നും സര്‍ക്കാര്‍ ഉറപ്പു നല്കിയിരുന്നതാണണ്.

എന്നാല്‍ പാഠ്യപദ്ധതി പരിഷികരണ കരട് രേഖ പുറത്ത് വന്നപ്പോള്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റിയെ സാധ്യമാക്കും വിധമാണ് നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്. ലിംഗനീതി പറയുന്നതോടൊപ്പം ലിംഗ സമത്വമെന്നും ജന്‍ഡര്‍ വേര്‍തിരിവുകള്‍ ഇല്ലാതാക്കണമെന്നും പറയുന്നു. ജന്‍ഡര്‍ നിലപാടുകളിലുള്ള അശാസ്ത്രീയമായ സമീപനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കണമെന്നും പറയുന്നതിലൂടെ ലിംഗനീതിയുടെ മറപിടിച്ച് ജന്‍ഡര്‍ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാഠ്യപദ്ധതി പരിഷരണ രേഖയില്‍ ലിംഗ നീതിയിലധിഷ്ഠമായ പഠന രീതി എന്ന് തന്നെ വ്യക്തമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് എഞ്ചി. അബ്ദുല്‍ ജബ്ബാര്‍ മംഗലത്തയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വഹിച്ചു. ബഷീര്‍ മദനി, ഇ ആര്‍ സൈദലവി, ഇ ആര്‍ അബ്ദുല്‍ ജബ്ബാര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, പി പി ഖാലിദ്, കെ പി സകരിയ്യ, കെ എല്‍ പി ഹാരിസ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, പി അബ്ദുല്‍ അലിമദനി, ഡോ.ഇസ്മാഈല്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഫൈസല്‍ നന്മണ്ട, സി.മമ്മു കോട്ടക്കല്‍, എം കെ മൂസ മാസ്റ്റര്‍,എം അഹ്മദ് കുട്ടി മദനി, ഡോ. അനസ് കടലുണ്ടി,
എം ടി മനാഫ് മാസ്റ്റര്‍, കെ എം ഹമീദലി, കെ എ സുബൈര്‍, ബിപിഎ ഗഫൂര്‍, അലിമദനി മൊറയൂര്‍, കെ പി അബ്ദുറഹ്മാന്‍, ശംസുദ്ദീന്‍ പാലക്കോട്, ഡോ. അന്‍വര്‍ സാദത്, റുക്‌സാന വാഴക്കാട്, ആദില്‍ നസീഫ്, ഫഹീം പുളിക്കല്‍, സി ടി ആയിഷ, പി അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു.