തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിക്കുന്ന വിഷു വിപണന മേളക്ക് തുടക്കമായി. തൊട്ടില്‍പ്പാലം ടൗണില്‍ ആരംഭിച്ച വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ് മാസ്റ്റര്‍ നിര്‍വഹിച്ചു.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മോളി അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജിന് നല്‍കി നിര്‍വഹിച്ചു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അല്ലി ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മേള 13 ന് സമാപിക്കും.