ദീപ്തി ഭരതന്‍റെ കവിത സമാഹാരം പ്രകാശനം ചെയ്തു

Kozhikode

കോഴിക്കോട്: ദീപ്തി ഭരതൻ രചിച്ച ‘ആർട്ട് ഗ്യാലറി ‘ എന്ന കവിതാസമാഹരത്തിൻ്റെ പ്രകാശനം മൂകാംബികാ ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര തന്ത്രി ഡോ. നിത്യാനന്ദ അഡിഗ നിർവഹിച്ചു.

ദീപ്തി ഭരതൻ്റെ രണ്ടാമത്തെ കവിതാസമാഹാരമാണിത്. കോഴിക്കോട് സ്വതന്ത്ര ബുക്സ് ആണ് ആർട്ട് ഗ്യാലറിയുടെ പ്രസാധകർ. ‘വെയിൽച്ചൂടിലെ തണലോർമകൾ’ ആദ്യ കവിതാസമാഹാരമാണ്. തില്ലങ്കേരി വാഴക്കാൽ സ്വദേശിയും കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ് ദീപ്തി ഭരതൻ.