പുളിക്കൽ: ശ്രവണ പരിമിതർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നീ ഭിന്നശേഷിക്കാർക്ക് വേണ്ടി ഫ്യൂച്ചർ ടെക്നോളജി ട്രെയിനിംഗ് സെൻ്റർ എന്ന പേരിൽ എബിലിറ്റി ക്യാമ്പസ്സിൽ വെച്ച് നടത്തി വരുന്ന നാലുമാസ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിംഗ് & ബേസിക് ഇലക്ട്രോണിക് ട്രെയിനിംഗ് കോഴ്സിൻ്റെ രണ്ടാം ബാച്ചിൻ്റെ ഉദ്‌ഘാടനവും ആദ്യ ബാച്ചിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ ടിവി ഇബ്രാഹിം നിർവഹിച്ചു. പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ്റെയും മൊബൈൽ ഫോൺ ടെക്നോളജി ഇൻസ്റ്റിറ്റൂട് ബ്രിറ്റ്കോ & ബ്രിഡ്‌കോയുടെയും ഫൌണ്ടേഷൻ ഇൻ ഫ്യൂച്ചർ ഏർണിംഗ് ടെക്നോളജി പരിശീലനം നടത്തുന്ന പ്രൊജക്റ്റ് എക്സിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നൽകി വരുന്നത്.
എബിലിറ്റി ഫൌണ്ടേഷൻ ചെയർമാൻ കെ.അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ബ്രിറ്റ്കോ & ബ്രിഡ്‌കോ മാനേജിംഗ് ഡയറക്ടർ മുത്തു കോഴിച്ചെന മുഖ്യ പ്രഭാഷണം നടത്തി. ബ്രിറ്റ്‌കോ & ബ്രിഡ്കോ ചെയർമാൻ ഡോ. ഹംസ അഞ്ചുമുക്കിൽ , പ്രോജെക്ട് എക് സി.ഇ.ഒ മുഹമ്മദ് ഷമീം, ബ്രിറ്റ്‌കോ & ബ്രിഡ്‌കോ കൊണ്ടോട്ടി ബ്രാഞ്ച് ഡയറക്ടർ സുധീർ ചെറുവാടി ബ്രിറ്റ്കോ & ബ്രിഡ്‌കോ പബ്ലിക് റിലേഷൻ ഓഫീസർ ബഷീർ എ.പി., എബിലിറ്റി ഗവേണിംഗ് ബോഡീ മെമ്പർ കബീർ മോങ്ങം, ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന പ്രസിഡൻ്റ് ബഷീർ മമ്പുറം, സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടർ അബ്ദുൽ വാഹിദ് പിടി. ബ്രിറ്റ്‌കോ & ബ്രിഡ്‌കോ തിരൂർ ബ്രാഞ്ച് ഡയറക്ടർ ശരീഫ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.