കുനിയില്‍: നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകളെ അനുഗുണമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് ഐ ജി എം കുഴിപറമ്പ് മണ്ഡലം സമിതി കുനിയില്‍ അന്‍വാര്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജനുവരി 25 26 27 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കണ്‍വെന്‍ഷന്‍ ഐ ജി എം സംസ്ഥാന പ്രസിഡണ്ട് അഫ്‌നിത പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
എം ജി എം മണ്ഡലം പ്രസിഡണ്ട് പി പി റംലാബീഗം അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, മുഹ്‌സിന പത്തനാപുരം, ജസീല അസീസ്, പി കെ ഉമ്മാച്ചക്കുട്ടി ടീച്ചര്‍, ജെസ് നി മുജീബ്, ഷനീദ കുറ്റൂളി, തസ്ലീന ശബീര്‍, എ. വീരാന്‍ കുട്ടി സുല്ലമി, കെ ടി യൂസുഫ്, പി മുനീബ് ഫാറൂഖി, ശാക്കിര്‍ ബാബു കുനിയില്‍ സംസാരിച്ചു. ഐ.ജി.എം മണ്ഡലം സെക്രട്ടറി ജന്ന ഷാഹിദ് സമാപന ഭാഷണം നടത്തി.