സാമൂഹ്യ സൗഹാര്‍ദ്ദം കാലഘട്ടത്തിന്‍റെ ആവശ്യം

Malappuram

മങ്കട: വെറുപ്പും വിദ്വേഷവും സമൂഹത്തിന്റെ സമാധാനത്തിന് ഭീഷണിതീര്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ സാമൂഹ്യ സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള മാനവിക സന്ദേശപ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ.എന്‍.എം മാനവിക സന്ദേശ സംഗമം അഭിപ്രായപ്പെട്ടു.

‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സംഘാടകസമിതി സംഘടിപ്പിക്കുന്ന മാനവിക സന്ദേശ ജാഥക്ക് മങ്കട മണ്ഡലത്തിലെ സ്വീകരണത്തോട് അനുബന്ധിച്ചാണ് മാനവിക സംഗമം നടത്തിയത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് ഡോ: യു.പി യഹ് യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു.അബ്ദുന്നാസര്‍ പട്ടാക്കല്‍, ടി.സൈതാലി, പി.ഇബ്രാഹീം സ്വലാഹി, എം.റിയാസ് അന്‍വര്‍ പ്രസംഗിച്ചു.

ജാഥ ക്യാപ്റ്റന്‍ കെ.അബ്ദുല്‍ അസീസ്, കോഡിനേറ്റര്‍ കെ.എം.ഹുസൈന്‍,വി ടി ഹംസ,എ.നൂറുദ്ദീന്‍, പി.ഫിറോസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 5ന് വഴിക്കടവില്‍ നിന്നാരംഭിച്ച് ജനുവരി 7ന് ഐക്കര പടിയില്‍ സമാപിക്കുന്ന മാനവിക സന്ദേശ ജാഥ എടക്കര, നിലമ്പൂര്‍,എടവണ്ണ,വണ്ടൂര്‍, മഞ്ചേരി എന്നീ മണ്ഡലങ്ങളില്‍ പ്രയാണം പൂര്‍ത്തിയാക്കി. ഡിസംബര്‍ 22ന് പതിനെട്ടാം ദിനം ഉച്ചക്ക് 3 ന് മൂര്‍ക്കനാട്ടില്‍ സൗഹൃദ മുറ്റത്തോടെ ആരംഭിച്ച് 8.30 ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും. 23ന് പത്തൊന്‍പതാം ദിനം ഉച്ചക്ക് 3 ന് ഉമ്മത്തൂരില്‍ നിന്നാരംഭിച്ച് വൈകിട്ട് 8.30 ന് അറവങ്കര സമാപിക്കും.
പടം :കെ.എന്‍.എം മര്‍കസുദ്ദഅവ മാനവിക സംഗമം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്യുന്നു.