സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസ്ഥാനങ്ങള്‍ ലയിച്ച് ഒന്നാകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത: അനു ചാക്കോ

Kottayam

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സോഷ്യലിസ്റ്റ് ജനതാ നതാദള്‍ പ്രസ്ഥാനങ്ങള്‍ ഒറ്റ പാര്‍ട്ടിയായി മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു. ഇതിന്റെ തുടക്കമാണ് കേരളത്തിലെ എല്‍ ജെ ഡി ആര്‍ ജെ ഡിയില്‍ ലയിക്കുന്നതെന്നും അനു ചാക്കോ പ്രസ്താവിച്ചു.

കൂടുതല്‍ കക്ഷികള്‍ ആര്‍ ജെ ഡിയില്‍ ലയിക്കുമെന്നും അതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അഖിലേന്ത്യ പ്രസിഡണ്ട് ലാലു പ്രസാദ് യാദവും ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ടും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ് യാദവുമായുള്ള ചര്‍ച്ചയില്‍ അനു ചാക്കോ അറിയിച്ചു.

ന്യൂനപക്ഷ സംരക്ഷണത്തിന് മതേതര ജനാധിപത്യ കൂട്ടായ്മ ഇന്ത്യയില്‍ രൂപപ്പെട്ടു വരികയാണെന്നും ബി ജെ പിക്ക് ബദലായി ഇന്ത്യ മുന്നണിയുടെ നേതൃനിരയിലേക്ക് ആര്‍ ജെ ഡി വളര്‍ന്നുവരികയാണെന്നും. കേരളത്തില്‍ കൂടുതല്‍ കക്ഷികള്‍ ആര്‍ ജെ ഡിയില്‍ ഉടന്‍ തന്നെ ലയിക്കുമെന്നും കേരളത്തിലെ അതിശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി ആര്‍ ജെ ഡി ഉയര്‍ന്നുവരുമെന്നും അനു ചാക്കോ പറഞ്ഞു.