പന്ത്രണ്ട് ഗ്രാം എം ഡി എം എയുമായി താമരശ്ശേരി സ്വദേശി പിടിയില്‍

Kozhikode

കോഴിക്കോട്: മുണ്ടിക്കല്‍ത്താഴം, കോട്ടാം പറമ്പ്, കുന്നുമ്മലില്‍ വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എം ഡി എം എ വില്‍പ്പന നടത്തി വന്ന താമരശ്ശേരി, ചുണ്ടങ്ങ പൊയില്‍ കാപ്പുമ്മല്‍ ഹൗസില്‍ അതുലി (29) നെ നാര്‍കോട്ടിക് സെല്‍ അസ്സി. കമീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തില്‍ ഉള്ള ഡാന്‍സാഫും, മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടി.

ഇയാള്‍ താമസിക്കുന്ന വീട്ടില്‍ മെഡിക്കല്‍ കോളേജ് എസ്. ഐ നിധിന്‍ ആര്‍ നടത്തിയ പരിശോധനയിലാണ് 12.400 ഗ്രാം എം.ഡി എം.എ കണ്ടെടുത്തത്. അറസ്റ്റിലായ അതുലിന് എതിരെ താമരശ്ശേരി സ്‌റ്റേഷനില്‍ മയക്കു മരുന്ന് വില്‍പന നടത്തിയതിന് കേസ് ഉണ്ട്. ജാമ്യത്തില്‍ ഇറങ്ങി ഇയാള്‍ വീണ്ടും മയക്ക് മരുന്ന് കച്ചവടത്തില്‍ ഏര്‍പെടുകയായിരുന്നു.

ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വാടകവീട് കേന്ദ്രികരിച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡാന്‍സഫ് സ്‌കോഡ് വീട് നിരീക്ഷിച്ച് വരവെ രഹസ്യ വിവരത്തില്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പരിശോധനയില്‍ പിടികൂടുകയായിരുന്നു. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് ഫാമിലി പോലെ ഒരു യുവതിയോടപ്പം താമസിപ്പിച്ചതിനാല്‍ വിട്ടുടമയ്ക്കും പരിസരവാസികള്‍ക്കും സംശയമുണ്ടായിരുന്നില്ല.

എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചതെന്നും ആര്‍ക്കെല്ലാമാണ് ഇത് വില്‍ക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താന്‍ വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു വെന്ന് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു പറഞ്ഞു.

ഡാന്‍സഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എ എസ്.ഐ അബ്ദുറഹ്മാന്‍ കെ, അനീഷ് മൂസേന്‍വീട്, അഖിലേഷ് കെ, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത് മെഡിക്കല്‍ കോളേജ് സ്‌റ്റേഷനിലെ എസ്.ഐ മാരായ നിധിന്‍.ആര്‍, രാധാകൃഷ്ണന്‍, മനോജ് കുമാര്‍, സി.പി.ഒ മാരായ വിഷ് ലാല്‍ , ഹനീഫ , രന്‍ജു, വീണ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.