ലിയോയിലെ അനിരുദ്ധ് ഒരുക്കിയ മനോഹര ഗാനം ‘അന്‍പേനും’റിലീസായി

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: ആക്ഷന്‍ ത്രില്ലെര്‍ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയില്‍ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രം പാര്‍ഥ്വിയുടെ ഫാമിലി ട്രാക്കില്‍ യാത്ര ചെയ്യുന്ന ‘അന്‌പേനും’ ലിറിക്കല്‍ വീഡിയോ റിലീസായി. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും ഗാനരംഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ലിയോയിലെ ഓരോ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ഒക്ടോബര്‍ 19നാണ് ലോകവ്യാപകമായി ലിയോ തിയേറ്ററുകളിലേക്കെത്തുന്നത്.

ഔട്ട് ആന്‍ഡ് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലിയോയില്‍ സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.