ജനജീവിതം ആരോഗ്യകരമാക്കാനുള്ള പരിശോധനാ ക്യാമ്പിന് തുടക്കമായി

Kozhikode

ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡില്‍ ജന ജീവിതം സുഖകരമാക്കാനും ജീവിത ശൈലി രോഗം നേരത്തെ കണ്ടെത്താനുള്ള ക്യാമ്പിന് വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ തുടക്കം കുറിച്ചു. വീടുകളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പരിശോധനയ്ക്ക് പോകാന്‍ കഴിയാതെ വിഷമിക്കുന്നവരെ അവരിലേക്കെത്തി പരിശോധിപ്പിക്കാനും തുടക്കത്തിലേ വിദഗ്ദ ചികിത്സ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

തുടര്‍ന്ന് ഓരോ അയല്‍ക്കൂട്ടങ്ങിലും ക്യാമ്പ് നടത്തി മുഴുവന്‍ പേരുടെയും ആരോഗ്യ നില കണ്ടെത്തുമെന്നും അതിനായി കേന്ദ്രകേരള ഗവണ്‍മെന്റിയും പഞ്ചായത്തിന്റെയും പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മെമ്പര്‍ പറഞ്ഞു. ചടങ്ങില്‍ ജെ.എച്ച് ഐ സന്ദീപ്, ആശാവര്‍ക്കര്‍ റീന, അംഗന്‍വാടി റീന ടീച്ചര്‍, എം എല്‍ . എസ്.പി മാരായ സുകന്യ, ശ്രീശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.