കോഴിക്കോട്: പ്രവാസി സംഘം മേരിക്കുന്ന് എന്ന പ്രവാസികൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ പി എച്ച് താഹക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യമേഖലയിലടക്കമുള്ള സേവനം പരിഗണിച്ചാണ് 15001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌ക്കാരം. റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, പശചിമഘട്ട പുഴ സംരക്ഷണസമിതി ചെയര്‍മാന്‍, പൂനൂര്‍ പുഴസംരക്ഷണ സമിതി ചെയര്‍മാന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നയാളാണ് പിജ.എച്ച് താഹ. അഞ്ചംഗസമിതിയാണ് പുരസകാരജേതാവിനെ തെരഞ്ഞെടുത്തത്.
വെള്ളിമാടുകുന്ന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘം മേരിക്കുന്നിന്റെ ഈ വര്‍ഷത്തെ കുടുംബസംഗമം മെയ് 21ന് രണ്ടു മണിക്ക് ജെ.ഡി.റ്റി പോളിടെക്‌നിക് ഓഡിറ്റോറിയത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്‌ക്കാരം സമ്മാനിക്കും. എം. കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.പി മുഹമ്മദ് ഷാഫി, സജി കെ മാത്യു, ഷബീര്‍ പറക്കുളം, ഗണേഷ് ഉള്ളൂര്‍, സി. പ്രദീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.