സി ബി എസ് ഇ അധ്യാപകര്‍ക്കായി നിക്ഷേപ അവബോധ പരിപാടി നടത്തി

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി നിക്ഷേപ വിദ്യാഭ്യാസ, അവബോധ ക്ലാസ് നടത്തി. തിരുവനന്തപുരം ജില്ലയിലെ 825 പേര്‍ അടക്കം സംസ്ഥാനത്തെ 4,200ലെ സിബിഎസ്ഇ അധ്യാപകര്‍ക്ക് ക്ലാസുകള്‍ ലഭിച്ചു. അധ്യാപകരില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്.

കോട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ സീക്കോ പൈസേ കീ ഭാഷ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലാസുകള്‍ നല്‍കിയത്. അധ്യാപകരിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് നിക്ഷേപത്തെ കുറിച്ചുള്ള അവബോധം പകരാന്‍ സാധിക്കും. സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ്ങില്‍നിന്നുള്ള 500ലേറെ പരിശീലകരാണ് ക്ലാസുകള്‍ക്ക് നല്‍കിയത്.

നിക്ഷേപ മേഖലയെക്കുറിച്ച് നമ്മുടെ അധ്യാപകര്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതിന് കോട്ടക് മ്യൂച്വല്‍ ഫണ്ടും സിബി എസ് ഇ യും ചേര്‍ന്നൊരുക്കിയ ഈ സംരംഭം സമഗ്ര വിദ്യാഭ്യാസ പ്രക്രിയയിലൂടെരാഷ്ട്ര നിര്‍മാണം സാദ്ധ്യമാക്കുകയെന്ന നമ്മുടെ ബാദ്ധ്യതയുമായി സമരസപ്പെടുന്നതാണെന്ന് െ്രെകസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സേവ്യര്‍അഭിപ്രായപ്പെട്ടു.

സാമ്പത്തിക ശാക്തീകരണമാണ് നിക്ഷേപ അവബോധ ക്ലാസുകളിലൂടെ കോട്ടക് മ്യൂച്വല്‍ ഫണ്ട് ലക്ഷ്യമിടുന്നതെന്ന് കോട്ടക് മ്യൂച്വല്‍ ഫണ്ട് ഡിജിറ്റല്‍ ഹെഡ് (മാര്‍ക്കറ്റിങ് ആന്റ് അനലിറ്റിക്‌സ്) കിഞ്ചാല്‍ ഷാ പറഞ്ഞു.