കാട്ടാക്കട: മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ത്ഥനക്കായി എത്തിയ യുവാവ് പ്രയര്‍ ഹാളില്‍ തൂങ്ങിമരിച്ചു. കല്ലാമം ഷാലോ ചര്‍ച്ച് പ്രയര്‍ ഹാളിനുള്ളിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യാം കൃഷ്ണയെ (35) തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസമാണ് ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഇയാളുടെ ഒരു സുഹൃത്തും ചേര്‍ന്ന് പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുവന്നത്. ഇന്നലെ രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അന്വേക്ഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് ഇയാളെ പ്രാര്‍ത്ഥന ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.