സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് മൂന്നാം വാരത്തിലേക്കു കടക്കുകയാണ്. ആഗോളവ്യാപകമായി എഴുപതു കോടി കളക്ഷനിലേക്കു കുതിക്കുകയാണ് ചിത്രം. മൂന്നാം വാരത്തിലും മുന്നൂറില്പരം സ്ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ സക്സസ് ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. കര്‍ണാടക, തമിഴ്നാട് ആന്ധ്ര പ്രദേശ്, നോര്‍ത്ത് ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മൂന്നാം വാരത്തിലും 100 നു മേലെ സ്ക്രീനുകളില്‍ ആണ് ചിത്രം വിജയകരമായി പ്രദര്‍ശിപ്പിക്കുന്നത്. ജി.സി.സി, യു എസ്, യു കെ മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് കണ്ണൂര്‍ സ്ക്വാഡ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ്,അര്ജുന് രാധാകൃഷ്ണന്, ദീപക് പറമ്പൊള്‍, ധ്രുവന് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം: മുഹമ്മദ് റാഫില്‍, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രശാന്ത് നാരായണന്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്: റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, മേക്കപ്പ്: റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ്: വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, വിതരണം ഓവര്‍സീസ്: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍: അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്.