തിരുവനന്തപുരം: നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി വെന്റിലേറ്ററിലാണ്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്ത് അപകടമുണ്ടായതില്‍ പരുക്കേറ്റാണ് നടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. തമിഴ് മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ ‘സൈത്താന്‍’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്.
2018ല്‍ പുറത്തിറങ്ങിയ ‘ഒറ്റയ്‌ക്കൊരു കാമുകന്‍’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘പോര്‍കാസുകള്‍’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.