പൂനൂര്‍ പുഴ ബോധവല്‍ക്കരണ സന്ദേശ യാത്ര

Kozhikode

കൊടുവള്ളി: പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴി അനുദിനം നശിക്കുന്ന പൂനൂര്‍ പുഴയെ സംരക്ഷിച്ചു നിര്‍ത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സേവ് പൂനൂര്‍ പുഴ ഫോറത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതല്‍ പുഴ അവസാനിക്കുന്ന ഏലത്തൂര്‍ പഞ്ചായത്തിലെ അകാലപുഴ വരെ ബോധവല്‍ക്കരണ സന്ദേശ യാത്ര നടത്തും.

കൊടുവള്ളി മുനിസിപ്പാലിറ്റി, മറ്റു 14 പഞ്ചായത്തുകള്‍ ഉള്‍പ്പടെ 58.5 കിലോമീറ്ററിലുള്ള പുഴയോര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുഴയറിവുകള്‍ പങ്കിടുകയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യും. പുഴ സംരക്ഷണ സമിതികളും വിവിധ റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും യാത്രയില്‍ പങ്കാളികളാവും.

ജാഥ ക്യാപ്റ്റന്‍ റഷീദ് പൂനൂര്‍ നയിക്കുന്ന പ്രചരണ ജാഥയ്ക്ക് കബീര്‍ മുഹമ്മദ് സാലിഫ് നേതൃത്വം നല്‍കും. തുടര്‍ന്ന് 21 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ പുഴ ഒഴുകുന്ന പ്രദേശങ്ങളിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പുഴയെ വീണ്ടെടുക്കാം പരിപാടിയും അവാര്‍ഡ് ദാനവും നടക്കും. വനം വകുപ്പുവന്തി എ.കെ. ശശീന്ദ്രന്‍, കൈപ്രം ദാമോധരന്‍ നമ്പൂതിരി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍,
ജില്ലാ കളക്ടര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കും.