കോഴിക്കോട്. കേരളത്തിൽ അടുത്ത ദിവസം മുതൽ സ്കൂളുകൾ അവധിയാകുന്നതും, പെരുന്നാൾ ആഘോഷവും പലരും കുടുംബത്തോടൊപ്പം കേരള – ഗൾഫ് സെക്റ്ററിൽ യാത്ര സജീവമാകും. ഈ സാഹചര്യത്തിൽ വിമാനയാത്ര നിരക്ക് കേരള – ഗൾഫ് സെക്ടറിൽ മൂന്നും, നാലും ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ്. വിമാന അമിത നിരക്കിന്ന് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ കേരള – കേന്ദ്ര സർക്കാരുകൾക്ക് കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു.
തുടർന്ന് എം ഡി സി പ്രതിനിധി സംഘം ദുബായ് സന്ദർശിച്ച് വിശദമായ പഠന റിപ്പോർട്ട് കേരള – കേന്ദ്ര സർക്കാരുകൾക്ക് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരും, മാരിടൈം ബോർഡും കേന്ദ്രസർക്കാരിന്റെ ഉൾപ്പെടെ എല്ലാ അനുമതികളും, നടപടിക്രമങ്ങളും പൂർത്തീകരിച്ച് ടെൻഡർ വിളിച്ചത്.
കേരള – ഗൾഫ് സെക്ടറിയിലെ യാത്രക്കാരുടെയും, കാർഗോ കയറ്റുമതിക്കാരുടെയും വൻ സാധ്യത മനസ്സിലാക്കിയാണ് കപ്പൽ കമ്പനികൾ ടെൻഡർ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ മാരിടൈം ബോർഡിന് അപേക്ഷ സമർപ്പിച്ചത്. ഈ സാഹചര്യത്തിലാണ് താല്പര്യമറിയിച്ച കപ്പൽ കമ്പനികളുമായി കേരള മാരിടൈം ബോർഡ് മാർച്ച് 27 ബുധനാഴ്ച കൊച്ചിയിൽ യോഗം വിളിച്ചത്.
കൊച്ചിയിൽ നടക്കുന്ന മീറ്റിങ്ങിൽ വലിയ പ്രതീക്ഷയിലാണ് ഗുണഭോക്താക്കൾ. പ്രവാസികളുടെയും, സാധാരണ ഗൾഫ് സെക്ടറിലെ യാത്രക്കാരുടെയും വർഷങ്ങളായി നിരന്തരാവശ്യത്തിന് മുന്തിയ പരിഗണന നൽകി സർവീസ് ആരംഭിക്കാൻ സാഹചര്യം ഒരുക്കിയ മുഖ്യമന്ത്രി, തുറമുഖ, ടൂറിസ, ഗതാഗത വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, മാരിടൈം ബോർഡ് ചെയർമാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, തുറമുഖ- ഷിപ്പ് വകുപ്പ് മന്ത്രി സർബാനന്ദ് സോനാവാൾ, കേരളത്തിലെ ഗൾഫിലെയും സംഘടനകൾ, ദൃശ്യമാധ്യമ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് താമസിയാതെ സാക്ഷാത്കരിക്കാൻ പോകുന്നത്.
ഗുജറാത്തിൽ നിന്ന് മാത്രം നാല് പ്രമുഖ കപ്പൽ കമ്പനികൾ സർവീസ് നടത്താൻ മാരിടൈം ബോർഡിനെയും എം ഡി സിയെയും താൽപര്യമറിയിച്ചിട്ടുണ്ട്. നിരവധി യാത്രക്കാരും, കാർഗോ കയറ്റുമതിക്കാരും, വ്യക്തികളും സംഘടനകളും യുഎഇയിൽ നിന്നും കേരളത്തിൽ നിന്നും കപ്പൽ വഴി യാത്രയ്ക്കും, കാർഗോ അയയ്ക്കുന്നതിനും പ്രത്യേകിച്ച് മലബാറിൽ നിന്നും മുന്നോട്ടു വന്നിട്ടുണ്ട് .യാത്ര ചരക്കു- കപ്പൽ സർവീസ് കേരളത്തിന് പൊതുവേയും മലബാറിന് പ്രത്യേകിച്ചും സമഗ്ര വികസനത്തിനും ഇടവരുത്തും. ഇരുപത്തിയേഴാം തീയതിയിലെ മീറ്റിങ്ങിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം യാത്ര- ചരക്കു കപ്പൽ സർവീസ് ആരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ അടിയന്തര യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. പ്രസിഡന്റ് ഷെവ. സി. ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറിമാരായ പി. ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, വൈസ് പ്രസിഡന്റുമാരായ പ്രൊഫസർ ഫിലിപ്പ് ആന്റണി, കെ പി ബേബി, ഖജാൻജി എം വി കുഞ്ഞാമു എന്നിവർ സംസാരിച്ചു. സി സി മനോജ് സ്വാഗതവും, ജോഷി വി ചുങ്കത്ത് നന്ദി രേഖപ്പെടുത്തി