കോഴിക്കോട്: സ്വതന്ത്ര ഫലസ്തീനാണ് നീതി എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യറാലി നാളെ കോഴിക്കോട് നടക്കും. വെകുന്നേരം മൂന്നു മണിക്ക് സ്റ്റേഡിയം പടിഞ്ഞാറ് ഭാഗത്ത് നിന്നാരംഭിക്കുന്ന റാലി രാജാജി റോഡ് വഴി മാവൂര്‍ റോഡ്, കെ എസ് ആര് ടി സി, ബാങ്ക് റോഡ് വഴി മുതലക്കുളത്ത് സമാപിക്കും. മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും