കൊച്ചി: ക്രൗര്യം സിനിമയുടെ ട്രെയിലര്‍ & ഓഡിയോ ലോഞ്ച് ചെയ്തു. കുറുക്കന്‍ സിനിമയുടെ സംവിധായകന്‍ ജയലാല്‍ ദിവാകരനും പ്രശസ്ത നടി ഗീതി സംഗീതയും ചേര്‍ന്നാണ് ഓഡിയോ പ്രകാശനം ചെയ്തത്. സംഗീത സംവിധായകന്‍ അലക്‌സ് പോളും ചടങ്ങില്‍ പങ്കെടുത്തു.
മലയാള സംഗീതലോകത്തിന് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെ ശിഷ്യ അനു കുരിശിങ്കല്‍ സംഗീത സംവിധാനരംഗത്തേക്ക് തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
റിമംമ്പര്‍ സിനിമാസിന്റെ ബാനറില്‍ സന്ദീപ് അജിത്ത്കുമാര്‍ സംവിധാനം ചെയ്ത ക്രൗര്യം എന്ന സിനിമയിലൂടെയാണ് അനുവിന്റെ ഈ പുതിയ തുടക്കം. ഒട്ടേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ ചെരാതുകള്‍ എന്ന അന്തോളജി സിനിമയുടെ സംവിധായകരില്‍ ഓരാള്‍ കൂടിയാണ് അനു. ചെരാതുകളിലെ തന്റെ കഥയിലെ ഗാനത്തിന് വരികള്‍ രചിച്ച അനു തന്നെയാണ് ക്രൗര്യത്തിലെ തന്റെ സ്വന്തം സംഗീതത്തില്‍ ഉള്ള ഗാനത്തിനും വരികള്‍ എഴുതിയിരിക്കുന്നത്. ഇതിലൂടെ ഒരു പുതുമുഖ സംഗീതസംവിധായിക കൂടി പിറന്നിരിക്കുന്നു. മനോഹരമായ ഈ റൊമാന്റിക്ക് മെലഡി ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് ആണ്.
പോലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ് പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീര്‍, ഡിവൈന്‍ ക്രിയേഷന്‍സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
ആദി ഷാന്‍, ഗാവന്‍ റോയ്, ഏയ്ഞ്ചല്‍ മോഹന്‍, നൈറ നിഹാര്‍, സിനോജ് മാക്‌സ്, റോഷില്‍ പി രഞ്ജിത്ത്, കുട്ട്യേടത്തി വിലാസിനി, വിജയന്‍ വി നായര്‍, നിസാം ചില്ലു, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാ?ഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്‌സണുമാണ് കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം മൃദുല്‍ എം അനില്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബൈജു അത്തോളി, പ്രൊജക്ട് ഡിസൈനര്‍: നിസാം ചില്ലു, കലാസംവിധാനം: വിനീഷ് കണ്ണന്‍, അബി അച്ചൂര്‍, മേക്കപ്പ്: ഷാജി പുല്‍പള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷൈജു ടി വേല്‍, അസോസിയേറ്റ് ഡയറക്ടര്‍: അനു കുരിശിങ്കല്‍, മെജോ മാത്യു, സൗണ്ട് ഡിസൈന്‍ വിഷ്ണു പ്രമോദ്, കളറിങ് പ്രഹ്ലാദ് പുത്തഞ്ചേരി, സ്റ്റുഡിയോ: സിനി ഹോപ്‌സ്, സ്റ്റില്‍സ് & ഡിസൈന്‍സ്: നിതിന്‍ കെ ഉദയന്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.