ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം രചനാ മത്സരത്തിന് പേപ്പറും വിഷയവും നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൾ ഹമീദ് നിർവ്വഹിച്ചു. ഞായറാഴ്ച രാവിലെ മുതൽ കലാമത്സരങ്ങൾ കടമേരി യു പി സ്ക്കൂളിൽ നടക്കുന്നതാണ്. കായിക മത്സരങ്ങൾ RAC സ്ക്കൂൾ ഉൾപ്പെടെ വിവിധ ഗ്രൗണ്ടുകളിൽ നടക്കും.
ചടങ്ങിൽ മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ, കലാവിഭാഗം കൺവീനർ കെ.രാഘവൻ മാസ്റ്റർ, നിസരി കടമേരി രമേശൻ തുടങ്ങിയവർ സംബന്ധിച്ചു.