യൂറോപ്യന്‍സിന്‍റെ പാശ്ചാത്താപമാണ് ഇസ്രായേല്‍, അതിന്‍റെ ബലിമൃഗമാണ് പലസ്തീന്‍

Opinions

ചിന്ത / എസ് ജോസഫ്

ക്കാലത്ത് ജീവിക്കുന്നവരല്ല ഇക്കാലത്തെ സന്യാസിമാര്‍.

പുതു കവിത അതിന്റെ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞു. ഇനി അത് ഉറങ്ങുകയായി. മിറ്റത്ത് കളിക്കുന്ന കുട്ടികള്‍ അധികം ശബ്ദം ഉണ്ടാക്കരുത്.

യൂറോപ്യന്‍സിന്റെ പശ്ചാത്താപമാണ് ഇസ്രയേല്‍. അതിന്റെ ബലിമൃഗമാണ് പാലസ്തീന്‍

ഓര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു യന്ത്രമാണ് പട്ടാളം. അവര്‍ മനുഷ്യരല്ല.

അങ്ങനെയിരിക്കേ നാം അപ്രത്യക്ഷരാകുന്നു. നോ ക്വൊസ്റ്റ്യന്‍, നോ ആന്‍സര്‍

സത്യത്തില്‍ എന്നെ ആരും പ്രണയിച്ചിട്ടില്ല. അതൊക്കെ എന്റെ തോന്നലുകള്‍ ആയിരുന്നു.

ലോകത്ത് എപ്പോഴും യുദ്ധം നടക്കുന്നു. ഒരു വര്‍ഷം കൊണ്ട് കൊല്ലപ്പെടുന്നവര്‍. ഒരു ആഴ്ച കൊണ്ട് കൊല്ലപ്പെട്ടാല്‍ യുദ്ധം എന്നു പറയാം. സമയ ബന്ധിതമായ വലിയ സംഘര്‍ഷമാണ് യുദ്ധം

അറിയപ്പെടുന്ന ഒരുപാട് വിഡ്ഢികള്‍ ഉണ്ട് കേരള സമൂഹത്തില്‍

ലോക നിലവാരമുള്ള മലയാള നോവല്‍ ഒന്നുമില്ല.

ആയുധങ്ങളുടെ സപ്ലേ യുദ്ധത്തിന്റെ ഡിമാന്റാണ്.

യുദ്ധത്തില്‍ എക്കാലത്തുമുള്ള ആയുധങ്ങള്‍ വാളും പരിചയും മാത്രമാണ്.