നിരീക്ഷണം / എസ് ജോസഫ്
ഒരു ജനതയുടെ സ്ഥലത്തിന്റെ പേര് വേറൊരു വിഭാഗം തട്ടിയെടുക്കുക എന്നതും അതിന് വേറൊരു പേര് ഇടാന്‍ ശ്രമിക്കുക എന്നതും ശരിയാണോ? എന്റെ നാടിന്റെ പേര് പട്ടിത്താനം എന്നാണ്. അവിടെ ഒരു പള്ളിയും ഉണ്ട്. ലത്തീന്‍ റോമന്‍ പള്ളിയായ സെന്റ് ബോനിഫസ് ചര്‍ച്ച്. അതാണ് ആദ്യത്തെ പള്ളി. പള്ളിയുടെ ഒരു ഫര്‍ലോങ് തെക്കോട്ട് മാറിയാണ് ബസ്‌റ്റോപ്പ്. അതിന് പട്ടിത്താനം എന്ന് പേര്. പഞ്ചായത്ത് രേഖകളില്‍ അങ്ങനെയാണ്. പോസ്റ്റാഫീസിന്റെ പേരും അങ്ങനെയാണ്.
അതിന്റെ കിഴക്കുവശത്തായിട്ടാണ് രത്‌നഗിരി പള്ളി. ആ സ്‌റ്റോപ്പിന് രത്‌നഗിരി എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ഒരു ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പട്ടിത്താനം എന്ന സ്ഥലത്തിന്റെ അര്‍ത്ഥം പടിഞ്ഞിരിക്കുന്ന കുന്ന് എന്നാണ്. അല്ലാതെ പട്ടിയുമായി ഒരു ബന്ധമില്ല. സായിപ്പന്‍മാര്‍ വന്നപ്പോള്‍ പറ്റിയ സ്ഥലമെന്ന് കണ്ട് അങ്ങനെ പേരുണ്ടായതുമല്ല. ഇപ്പോള്‍ ഞങ്ങളുടെ പട്ടിത്താനം എന്ന പേര് മോഷ്ടിച്ച് മുമ്പ് വൈക്കം റോഡ് ജംക്ഷന്‍ എന്ന പേരുണ്ടായിരുന്ന, കോട്ടയത്തുനിന്നു വരുമ്പോള്‍ എറണാകുളത്തേക്കും മൂവാറ്റുപുഴയിലേക്കും ഇപ്പോള്‍ മണര്‍കാട്ടേക്കും പോകാന്‍ പറ്റുന്ന നാല്ക്കവലയ്ക്ക് പേരിട്ടിരിക്കുകയാണ്. പട്ടിത്താനത്തെ സ്‌റ്റോപ്പില്‍ (അത് ഫെയര്‍ സ്‌റ്റേജാണ്) ഒരു ബോര്‍ഡുമില്ല.
ആയതിനാല്‍ വൈക്കം റോഡ് ജംക്ഷന് ആ പേര് കൊടുക്കണമെന്നും ഞങ്ങളുടെ പട്ടിത്താനം സ്‌റ്റോപ്പില്‍ പട്ടിത്താനം എന്ന ഗടഞഠഇ ബോര്‍ഡ് സ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചുകൊളളുന്നു.