ഗുരുഗ്രാം: കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങി. ബിലാസ്പൂരിലാണ് വരന്റെ വീട്ടില്‍ നിന്നും വധു മുങ്ങിയത്. വരന്റെ പിതാവ് അശോക് കുമാര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. അശോക് കുമാറിന്റെ ഇളയ മകന്റെ ഭാര്യ പ്രീതിയാണ് പണവും ആഭരണങ്ങളുമായി സ്ഥലം വിട്ടത്.
ഇടനിലക്കാരി മഞ്ജു എന്ന സ്ത്രീ മുഖേനെയാണ് പ്രീതിയെ വരന്റെ വീട്ടുകാര്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു ഇടനിലക്കാരിയായ മഞ്ജു വരന്റെ വീട്ടുകാരോട് പറഞ്ഞത്. വരന്റെ പിതാവ് അശോക് തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വ്യക്തമാക്കി. പ്രീതിയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ദരിദ്ര കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടി ആയതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച് വസ്ത്രങ്ങളും വരന്റെ കുടുംബം നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പ്രീതി സ്ഥലം വിടുകയായിരുന്നു.
പിന്നീട് നടന്ന പരിശോധനയില്‍ പണവും ആഭരണങ്ങളുമായാണ് പ്രീതി മുങ്ങിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് മഞ്ജുവുമായി ബന്ധപ്പെട്ടെങ്കിലും കുമാറിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. പ്രീതി, മഞ്ജു, മഞ്ജുവിന്റെ കൂട്ടാളിയായ മറ്റൊരു വ്യക്തി എന്നിവര്‍ക്കെതിരെ ബിലാസ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.