വാക്ശരം / ടി കെ ഇബ്രാഹിം
വിശാലവും വിഭവസമൃദ്ധവുമായ ഭൗമോപരിതലത്തില്‍ രാഷ്ട്രീയാതിരുകളും വിഭാഗീയതകളും മായ്ച്ചുകളയാന്‍ മനുഷ്യന്‍ സന്നദ്ധനായാല്‍, വംശവും വര്‍ണ്ണവും മറന്ന് 750 കോടി ജനങ്ങള്‍ക്ക് ഒരുമയോടെ സ്വച്ഛമായി ഭൂമിയില്‍ സ്വര്‍ഗ്ഗീയ ജീവിതം സാദ്ധ്യമാണ്.
യുദ്ധവും സൈന്യങ്ങളുമില്ലാത്ത ജന്തുലോകത്താളം പോലുമുയരാത്ത മനുഷ്യന്‍, ഒരു വരാഹത്തോളം പോലും ആയുര്‍ ദൈര്‍ഘ്യമില്ലാത്ത ഹൃസ്വമായ ജീവിതത്തിന്റെ ലളിതമായ സമവാക്യങ്ങള്‍ തിരിച്ചറിയും വരെ, ചത്തും കൊന്നും ഭൂമിയില്‍ നരകങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

മനുഷ്യചരിത്രവും വര്‍ത്തമാനവും സാഷ്യപ്പെടുത്തുന്നതതാണ്, ഒരുറുമ്പിന്‍ പറ്റത്തിന്റെ വിവേകം പോലും ആര്‍ജ്ജിക്കാത്ത മനസ്സുമായി മനുഷ്യവംശം ഇനിയുമെത്ര കാലം എന്തിന്?