ഗോകുലം ഗോപാലന്‍ രാഷ്ട്രപതിയില്‍ നിന്നും ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Thiruvananthapuram

ന്യൂഡല്‍ഹി: ഗോകുലം മൂവീസിന്റെ ബാനറില്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ‘മൂന്നാം വളവ് ‘എന്ന പരിസ്ഥിതി സൗഹൃദ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ ഏറ്റുവാങ്ങി.

മലയാള സിനിമ നിര്‍മ്മാണ രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക രംഗത്തും ദക്ഷിണ ഇന്ത്യ ആകമാനം വ്യാപിച്ചു കിടക്കുന്ന ബിസിനസ് സംരംഭങ്ങളുടെ സാരഥിയും തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജും 18ല്‍ പരം സ്റ്റാര്‍ ഹോട്ടലുകളുടെ ഉടമയും കൂടിയാണ് ഗോകുലം ഗോപാലന്‍.