കോട്ടയം: ധ്രുവ മേഖലകളുടെ സംരക്ഷണവും സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം ഒക്ടോബര്‍ 26 ന് ആരംഭിക്കും. യുവ ശാസ്ത്രജ്ഞന്‍മാര്‍, ഗവേഷകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ രംഗത്തെ നൂതന ഗവേഷണ സാധ്യതകള്‍ ചര്‍ച്ച ചെയ്യും.
പോളാര്‍ സയന്‍സ്, ഭൗമരാഷ്ട്രതന്ത്രം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ക്കുള്ള സാധ്യത ആരായുന്ന സമ്മേളനത്തില്‍ വിവിധ ശാസ്ത്ര ശാഖകളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ 26ന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് (എന്‍.സി.പി.ഒ.ആര്‍)ഡയറക്ടര്‍ ഡോ. തമ്പന്‍ മേലോത്ത്, പ്രഫ. നുട്ട് റിയോ(ബെര്‍ഗന്‍ സര്‍വകലാശാല), പ്രഫ. ഗ്രോ ബ്രൈറ്റ് വീന്‍(ഓസ് ലോ സര്‍വകലാശാല), പ്രഫ. റൊണാള്‍ഡ് കലെന്‍ബോണ്‍ (നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ലൈഫ് സയന്‍സസ്), പ്രഫ. ക്രിസപിന്‍ ഹല്‍സാല്‍ (ലങ്കാസ്റ്റര്‍ സര്‍വകലാശാല), പ്രഫ. ക്രിസ്ത്യന്‍ സോണെ(ആഹസ് സര്‍വകലാശാല), പ്രഫ. കെ.എം. സീതി (മഹാത്മാ ഗാന്ധി സര്‍വകലാശാല), ഡോ. രാഹുല്‍ മോഹന്‍ (എന്‍.സി.പി.ഒ.ആര്‍) തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.