കാസര്‍ഗോഡ്: തല വൈദ്യുതി തൂണിലിടിച്ച് ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി എസ് മന്‍വിത്താണ് മരിച്ചത്. 15 വയസായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
