കേരളത്തില്‍ തരംഗമായി വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

സിനിമാലോകത്ത് സൗത്ത് ഇന്ത്യയില്‍ റിലീസിനു മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. കേരളത്തില്‍ ഇതുവരെയുള്ള റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 655 സ്‌ക്രീനുകളിലാണ് ലിയോ പ്രദര്‍ശനം ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ആരംഭിച്ച കേരളത്തിലെ പ്രദര്‍ശനത്തിനു മുന്‍പ് തന്നെ മിക്ക ജില്ലകളിലെയും തിയേറ്ററിനു മുന്നില്‍ ആഘോഷപരിപാടികള്‍ അരങ്ങേറിയിരുന്നു. ആദ്യ ദിനത്തിലെ എല്ലാ ഷോകളും ഹൗസ് ഫുള്‍ ഷോകള്‍ ആയിരുന്നു. കേരളത്തിലെ പ്രി സെയില്‍സ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ലിയോ പത്തു കൊടിയോളം രൂപയാണ് പ്രീ സെയില്‍ ബിസിനെസ്സില്‍ സ്വന്തമാക്കിയത്.മലയാളി താരങ്ങളായ മാത്യൂസ്, മഡോണാ സെബാസ്റ്റ്യന്‍, ബാബു ആന്റണി എന്നിവരും ലിയോയില്‍ അവരുടെ പ്രകടനം ഗംഭീരമാക്കി. തിയേയറ്റര്‍ എക്‌സ്പീരിയന്‍സ് പൂര്‍ണമായി പ്രേക്ഷകന് സമ്മാനിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വിജയുടെ ഗംഭീര പ്രകടനവും അനിരുദ്ധിന്റെ മികവാര്‍ന്ന സംഗീത സംവിധാനത്തിലും മികവാര്‍ന്നതാകുന്നു. 480 ഫാന്‍സ് ഷോകളാണ് ചിത്രത്തിന് കേരളത്തില്‍ മാത്രം നടന്നത്.

സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.