മേപ്പാടി: കേരളത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തുപോയി പോസ്റ്റുമാര്‍ട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ തന്നെ പോസ്റ്റ്മാര്‍ട്ടം പഠിക്കാനുള്ള അനുമതി ഇല്ലാത്തത് കാരണം ജില്ല / ജനറല്‍ ആശുപത്രികളിലോ സംസ്ഥാനത്തിനു പുറത്തോ പോകേണ്ട സാഹചര്യത്തെ കുറിച്ചുള്ള വയനാട് മേപ്പാടിയിലുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീലക്ഷ്മിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍.
ആ പോസ്റ്റില്‍ പറഞ്ഞതിന്റെ ആവശ്യകതയും അന്തസത്തയും മനസ്സിലാക്കിയതിന് ബഹുമാനപെട്ട മന്ത്രിയോടുള്ള നന്ദിയും കടപ്പാടും പ്രത്യേകം അറിയിക്കുന്നതായും സര്‍ക്കാരിന്റെ ഈ സപ്പോര്‍ട്ട് വളരെ വലിയ ഒരു ഊര്‍ജ്ജമാണ് ഒരു അധ്യാപിക എന്ന നിലയില്‍ തനിക്ക് നല്‍കുന്നതെന്നും നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം മന്ത്രിയുടെ ഈ ഇടപെടലിലൂടെ കൂടുതല്‍ മികവുറ്റതാകട്ടെ എന്നും ഡോ ശ്രീലക്ഷ്മി പ്രതികരിച്ചു.