കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കാലുമാറിയ യുവാവിനെ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയായ പെണ്‍കുട്ടിയെയാണ് തട്ടാമല ഒരുമ നഗര്‍ 38ല്‍ താമസിക്കുന്ന തൗഫീഖ് ആസാദ് (23) കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. തുടര്‍ന്ന് വാഗ്ദാനത്തില്‍ നിന്നും പിന്മാറിയ ഇയാള്‍ വീദേശത്തേക്ക് കടക്കുകയും ചെയ്തു.
വിദേശത്തു നിന്നും തിരിച്ചെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആറ് മാസം മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. പിന്നീട് തൗഫീഖുമായി പെണ്‍കുട്ടി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറുകയും സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞ മാതാപിതാക്കളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ പൂയപ്പള്ളി പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. സഹോദരിയുടെ വിവാഹത്തിനായി തൗഫീഖ് ഹൈദരാബാദ് ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് വഴി നട്ടിലേക്കെത്തുമ്പോഴാണ് പിടിയില്‍ അകപ്പെട്ടത്. പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ എസി ടി ബിജുവിന്റെ നിര്‍ദേശപ്രകാരം എസ് ഐമാരായ അഭിലാഷ്, മധു, എസ് ഐമാരായ മുകേഷ്, രാജേഷ്, സി പി ഒ മുരുകേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.