കണ്ണൂരില്‍ മുഖംമൂടി കവര്‍ച്ച; വൃദ്ധയെ കെട്ടിയിട്ട് പത്തുപവന്‍ കവര്‍ന്നു

Crime

കണ്ണൂര്‍: വൃദ്ധയെ കെട്ടിയിട്ട് പത്തുപവന്‍ സ്വര്‍ണം കവര്‍ന്നു. പരിയാരത്താണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് കവര്‍ച്ച മുഖംമൂടി സംഘത്തിന്റെ കവര്‍ച്ച.

ഇന്നലെ രാത്രി 11 മണിക്ക് ഡോക്ടറും ഭാര്യയും തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഇവര്‍ പോയതിനു ശേഷം വീട്ടില്‍ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായിരുന്നു. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.