മുജാഹിദ് സമ്മേളനം; മാധ്യമ സൗഹൃദ സംഗമവും ശില്‍പ്പശാലയും നടത്തും

Kannur

കണ്ണൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ പ്രമേയത്തില്‍ 2024 ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മാധ്യമ സൗഹൃദ സംഗമം, മാധ്യമ സെമിനാര്‍, മാധ്യമ ശില്‍പ്പശാലകള്‍, ചാനല്‍ കൂട്ടായ്മ എന്നിവ സംഘടിപ്പിക്കും.

മാധ്യമ ശില്‍പ്പശാലകള്‍ മൂന്ന് മേഖലകളിലായി ഒക്ടോബര്‍ 21 ന് മലപ്പുറത്തും നവംബര്‍11 ന് കോഴിക്കോടും 14 ന് എറണാകുളത്തും നടക്കും മാധ്യമ രംഗത്തെയും പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മാധ്യമ സെമിനാര്‍,മാധ്യമ സൗഹൃദ സംഗമം, ചാനല്‍ കൂട്ടായ്മ എന്നിവയുടെ സ്ഥലവും തിയ്യതിയും പിന്നീട് തിരുമാനിക്കും.

മീഡിയ സംഘാടക സമിതി യോഗം അഡൈ്വസര്‍ ഖാദര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബി.പി.എ ഗഫൂര്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എ.നൂറുദ്ദീന്‍, ഡോ: എന്‍.ലബീദ്, ഷുക്കൂര്‍ കോണിക്കല്‍, അബ്ദുറസാഖ് താനൂര്‍, ശാക്കിര്‍ ബാബു കുനിയില്‍, പി.ടി.പി മുസ്തഫ, ടി.വി അബ്ദുല്‍ ജലീല്‍, നുഫൈല്‍ തിരൂരങ്ങാടി, മുഹമ്മദ് റാഫി പാലക്കാട്, അബ്ദുസ്സമദ്, സലീം കരുനാഗപ്പള്ളി പ്രസംഗിച്ചു.