പത്തുവയസുകാരിയെ ലൈംഗീക പീഡനം നടത്തിയ യുവതിക്ക് 75 വര്‍ഷം തടവ്

Crime

നാദാപുരം: പത്തുവയസുകാരിയെ ലൈംഗീക പീഡനം നടത്തിയ യുവതിക്ക് 75 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് പരപ്പുപാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയാണ് യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും വിധിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് ചക്കിങ്ങല്‍ വസന്തയെയാണ് കോടതി ശിക്ഷിച്ചത്.

പെണ്‍കുട്ടിയെ വാടക വീട്ടിലും മറ്റുമായി പലതവണയാണ് യുവതി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചതിന് വസന്തയ്‌ക്കെതിരെ ഇതേ കോടതിയില്‍ മൂന്ന് കേസുകളും നിലവിലുണ്ട്. വസന്തയുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ ആള്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ഉണ്ടായിരുന്നിട്ടും മറച്ചുവച്ചതിനാണ് കൂട്ടുപ്രതിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ചെറുമുകത്ത് ദാസിനെ (42) കോടതി 6 മാസം തടവിന് ശിക്ഷിച്ചത്.