കോഴിക്കോട്: നഗരത്തില്‍ മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ പ്ലയിറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന ഹംറാസ് കെ.എം. 19, S/o അബ്ദുള്‍ ഷുക്കൂര്‍, ഡനിയാസ്, കല്ലായിയെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആളുകള്‍ സഞ്ചാരം കുറഞ്ഞ റോഡ്കളിലൂടെ മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ പ്ലെയിറ്റ് ഊരി മാറ്റിയ ശേഷം റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച്, റോഡിലൂടെ നടന്ന് പോകുന്ന കുട്ടിയോട് നടക്കാവ് ഭാഗത്തേക്കുള്ള വഴി ചോദിച്ച ശേഷം കുറച്ച് മുന്നോട്ട് പോയി ശേഷം കുട്ടിയുടെ അടുത്ത് വണ്ടി നിറുത്തി കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത പെട്ടെന്ന് ബൈക്കെടുത്ത് കടന്ന് കളയുകയായിരുന്നു. ഇതിന് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി.ദ്യശ്യങ്ങള്‍ പരിശോധിച്ചും, സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് നടക്കാവ് പോലിസ് കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടിയത്.
കോഴിക്കോട് ജെ.എഫ്.സി.എം.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയത് കോഴിക്കോട് ജില്ലാ ജയിലില്‍ മാറ്റി. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ് എസ് ബി.,ബിനു മോഹന്‍, എ.എസ്.ഐ ശശികുമാര്‍ പി.കെ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്,ഹരീഷ് കുമാര്‍ സി, ലെനീഷ് പി.കെ, ജിത്തു വി.കെ. എന്നിവരാണ് പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.