കൊച്ചി: സിനിമ നിര്‍മാതാക്കളുടെ ഓഫീസ് പടിക്കല്‍ ബജസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കൊച്ചിയിലെ കേരള ഫിലിം പ്രൊഡ്യൂസ്സര്‍സ് അസോസിയേഷന്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ സമരം ബജസ് സംസ്ഥാന പ്രസിഡണ്ടും ബി എം എസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.
തൊഴില്‍ നിഷേധം, ദിവസേന പതിനാറു മണിക്കൂര്‍ ഡ്യൂട്ടി അധിക ജോലി, അടിസ്ഥാന സൗകര്യം ഇല്ലാതെ സ്ത്രീ തൊഴിലാളികള്‍ അടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍, ഫെഫ്കയും നിര്‍മാതാക്കളും ഒത്തുകളിച്ചു തൊഴില്‍ തട്ടിപ്പ് നടത്തുന്നത്, വഞ്ചന നിറഞ്ഞ തൊഴില്‍ വിരുദ്ധ നിലപാടുകള്‍, ബജസ് അംഗങ്ങളെ കള്ളകേസില്‍ കുടുക്കുന്നത് എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
സഹകരണവും തൊഴിലും നിഷേധിച്ചാല്‍ ചലച്ചിത്ര നിര്‍മ്മാണം തടയും എന്ന് മുന്നയിറിപ്പ് നല്‍കി. ചടങ്ങില്‍ ബജസ് സംസ്ഥാന ജനറല്‍ സെക്രെട്ടറി ടി. സി സേതുമാധവന്‍ അധ്യക്ഷന്‍ ആയിരുന്നു. സംസ്ഥാന സെക്രട്ടറി കെ. കെ പ്രേമന്‍, ഐ എഫ് എം എ സംസ്ഥാന സെക്രട്ടറി കൃഷ്ണദാസ്, ഖജാന്‍ജി സരിഗ ശശി ബി എം എസ് ജില്ലാ സെക്രട്ടറി ധനിഷ് നീറിക്കോട്, നിര്‍മമാതാവ് സുനില്‍ അരവിന്ദ്, സോളമന്‍, കൊല്ലം ജലജ, തനുജ എന്നിവര്‍ സംസാരിച്ചു. പ്രദീപ് കുരിപ്പുഴ സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡണ്ട് സുമേഷ് വലിയ നല്ലൂര്‍ നന്ദി പറഞ്ഞു.