കൊച്ചി: ലയനത്തിനുശേഷം ഔദ്യോഗിക വിഭാഗത്തില്‍ നിന്നും ആരും ഒരു പാര്‍ട്ടിയിലും പോയിട്ടില്ലയെന്ന് രാഷ്ട്രീയ ജനതാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അശോക് ബാബുവും മുന്‍ കോട്ടയം ജില്ല പ്രസിഡണ്ട് മാന്നാനം സുരേഷും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മതേതര സോഷ്യലിസ്റ്റ് ഇടതുപക്ഷ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്നവരാണ് മറ്റു പാര്‍ട്ടികളില്‍ പോയത്.
കേരളത്തില്‍ എം വി ശ്രേയസ് കുമാര്‍ സംസ്ഥാന പ്രസിഡന്റും അനു ചാക്കോ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ രാഷ്ട്രീയ ജനതാദള്‍ പ്രസ്ഥാനം ശക്തിപ്രാപിച്ചെന്നും ഇതില്‍ അസൂയ പൂണ്ട ചിലര്‍ നടത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകര്‍ തള്ളിക്കളയുമെന്നും നേതാക്കള്‍ പറഞ്ഞു.