മലപ്പുറം: സാമൂഹ്യ പ്രബുദ്ധതയുടെ ചാലക ശക്തിയായി വര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ മീഡിയ വിംഗ് സംഘടിപ്പിച്ച മധ്യമേഖലാ മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു.
ഒളിപ്പിക്കപ്പെട്ട വസ്ത്യതകള്‍ വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ ധര്‍മമാണെന്നിരിക്കെ സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പെടുത്തുന്നത് കടുത്ത അപരാധമാണ്. പ്രബുദ്ധ കേരളത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ ബാധ്യത നിര്‍വഹിക്കണമെന്നും ശില്പ ശാല അഭിപ്രായപ്പെട്ടു.
അടുത്ത ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം സംഘടിപ്പിച്ച ശില്പശാല ജില്ല ഇന്‍ഫൊര്‍മേഷന്‍ ഓഫിസര്‍ മുഹമ്മദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമ്മേളന സംഘാടക സമിതി മീഡിയ കണ്‍വീനര്‍ എ.നൂറുദ്ദീന്‍ അധ്യക്ഷനായി, മീഡിയ വണ്‍ സീനിയര്‍ മനേജര്‍ പി.ബി.എം.ഫര്‍മീസ്, സി.പി.അബ്ദുസ്സമദ്, ശമീര്‍ രാമപുരം, ഡോ: എന്‍ ലബീദ്, ടി.റിയാസ് മോന്‍, കെ.അബ്ദുല്‍ അസീസ്, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുറസാക്ക് തെക്കെയില്‍, ഹംസ മാസ്റ്റര്‍ എടത്തനാട്ടുക്കര എന്നിവര്‍ പ്രസംഗിച്ചു.