കല്പറ്റ: തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നാഷണല്‍ സര്‍വ്വീസ് സ്‌കീം വയനാട് ജില്ലാ തലത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ് തറക്കല്ലിട്ടു. എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ചു ലഭിക്കുന്ന പണംകൊണ്ടാണ് സ്‌നേഹ ഭവനം തയ്യാറാക്കുന്നത്. ജില്ലയിലെ 55 യൂണിറ്റുകളിലെ മുഴുവന്‍ വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരും ഇതില്‍ പങ്കുചേരും.
പനമരം പഞ്ചായത്ത് അംഗങ്ങളായ രജിത വിജയന്‍, ബെന്നി ചെറിയാന്‍, എന്‍ എസ് എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ എസ് ശ്യാല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ സാജിദ് പി കെ, സുദര്‍ശനന്‍ കെ ഡി, രവീന്ദ്രന്‍ കെ, രജീഷ് ഏ വി, രാജേന്ദ്രന്‍ എം കെ, മുന്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ ബിജുകുമാര്‍ പി എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ ജെസ്സി എം.ജെ സ്വാഗതവും, പ്രോഗ്രാം ഓഫീസര്‍ അശോകന്‍ നന്ദിയും പറഞ്ഞു