പാനൂര്‍: പാനൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ പൂക്കോം കറുത്തന്റവിട നിസാറിന്റെ മാതാവ് കുഞ്ഞാമി, കൂത്തുപറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറിയും പാനൂര്‍ മണ്ഡം ചന്ദ്രിക കോഓഡിനേറ്ററുമായ പി സുലൈമാന്‍ മാസ്റ്റര്‍ കരിയാടിന്റെ മാതാവ് ഒലിപ്പില്‍ പുതിയാണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ എന്നിവരുടെ നിര്യാണത്തില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ അനുശോചിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍, എം പി, മുസ് ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി, മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല, അടിയോട്ടില്‍ അഹമ്മദ്, ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ടി. സഹദുല്ല എന്നിവര്‍ ഫോണില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രവാസി വ്യവസായി സൈനുല്‍ ആബിദീന്‍ സഫാരി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പാനൂര്‍ നഗരസഭ അധ്യക്ഷന്‍ വി നാസര്‍ മാസ്റ്റര്‍, മഹമൂദ് കടവത്തൂര്‍, പി പി എ ഹമീദ്, എന്‍ എ റഫീക്ക് മാസ്റ്റര്‍, കുറുവോളി മമ്മുഹാജി, എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, റിയാസ് മാസ്റ്റര്‍, കാവുള്ളതില്‍ കുഞ്ഞിമൂസ്സ , ഫാറൂഖ് ഹാജി, ശുഹൈബ് തങ്ങള്‍, കൂടത്തില്‍ സിദീഖ്, കൂടത്തില്‍ കുഞ്ഞബ്ദുല്ല, സംയുക്ത മഹല്‍ പ്രസിഡണ്ട് എന്‍ എ എം കരീം, ആവോളം ബഷീര്‍, പോക്കര്‍ കക്കട്ട്, അബ്ദുല്‍ കരീം ചോയ്‌സ്, അസീസ് കുന്നോത്ത്, അബൂബക്കര്‍ പാനൂര്‍, നെല്ലൂര്‍ ലത്തീഫ്, റിയാസ് നെച്ചോളി, കോണ്‍ഗ്രസ് നേതാക്കന്മാര്‍മാരായ സുരേന്ദ്രന്‍ മാസ്റ്റര്‍, ഹരീന്ദ്രന്‍, സന്തോഷ് കണ്ണമ്പള്ളി എന്നിവര്‍ പരേതരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മാതൃതുല്യമായ സ്‌നേഹവും പരിഗണനയുമാണ് ചെറുപ്പകാലം തൊട്ടേ കുഞ്ഞിപ്പാത്തു ഹജ്ജുമ്മയില്‍ നിന്നും തനിക്ക് ലഭിച്ചതെന്നും പരേതരായ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, കുഞ്ഞാമി എന്നിവരുടെ പരലോക ജീവിതം സുഖകരവും സന്തോഷകരവുമാകുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും കെ. സൈനുല്‍ ആബിദീന്‍ സഫാരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.