കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കലാലയങ്ങള്‍ തോറുമുള്ള ലഹരി വിരുദ്ധ ബോധവല്‍ക്കരണം ശക്തമാക്കാനും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം എസ് എം ‘ഹൈസെക്ക്’ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം ആവശ്യപ്പെട്ടു.
ബഹുജന പ്രതിഷേധം മൂലം മാറ്റിവെച്ച ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഐ എച്ച് ആര് ഡി എഞ്ചിനീയറിംഗ് കോളേജുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേഷത്തിനെതിരെ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.
‘ധാര്‍മികതയാണ് മാനവികതയുടെ ജീവന്’ എന്ന പ്രമേയത്തില്‍ എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കം എന്‍.സി കണ്വന്ഷന് സെന്ററില്‍ വെച്ച് നടന്ന ‘ഹൈസെക്ക്’ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു.
കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനി മുഖ്യാതിഥിയായിരുന്നു. ഡോ.ഹുസൈന് മടവൂര്‍, പ്രൊഫ.എന്‍.വി അബദ്റഹ്മാന്, നൂര്‍ മുഹമ്മദ് നൂര്‍ഷ, ശുക്കൂര്‍ സ്വലാഹി,അന്‍സാര്‍ നന്മണ്ട, ജുനൈദ് സലഫി, എം.അഹമ്മദ്കുട്ടി മദനി, ഹാഫിസ് റഹ്മാന് മദനി, ശിബിലി മുഹമ്മദ്, സഅദുദ്ദീന്‍ സ്വലാഹി, അബ്ദുല്‍ മുഹ്സിന്, അസീം സ്വലാഹി, സുബൈര്‍ സുല്ലമി, വളപ്പില്‍ അബ്ദുസ്സലാം, ഷാഹിദ് മുസ്ലിം ഫാറൂഖി, അബ്ദുറഷീദ് ഖാസിമി, സി.കെ ഉമര്‍ സുല്ലമി, അസ്ജദ് കടലുണ്ടി, ഷമല്‍ പൊക്കുന്ന്, ജാനിഷ് മദനി, അഹമ്മദ് റിഹാബ്, ജാസില്‍, ഡോ. ബദാര്‍, സനാബില്‍, മുബഷിര്‍ ഫറോക്ക്, അമീന് തിരുത്തിയാട്, അര്‍ഷദ് ,ആയിഷ ചെറുമുക്ക്, ഹനാന് ഫാത്തിമ, റുഷ്ദ, ഫാത്തിമ റഷ, നജ ബി, നദ പി.കെ എന്നിവര്‍ വിവിധ സെഷനുകളിലായി പ്രസംഗിച്ചു.