കൊടുവള്ളി: കലാരംഗത്തും വര്‍ണ ലിംഗ വിവേചനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ എന്തുവിലകൊടുത്തും ചെറുക്കണമെന്ന് അരങ്ങ് കല സാഹിത്യ വേദിയോഗം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വീണ്ടും തിരിച്ചുവരുന്ന വര്‍ണവെറിയുടെയും ജാതിബോധത്തിന്റെയും സൂചനയാണിത്. സാംസ്കാരികേരളത്തിന് അപമാനമായ ഇത്തരം പ്രവണതകള്‍ക്കെതിരേ സമൂഹം ഒന്നടങ്കം പ്രതികരിക്കണം.
ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കാരാട്ട് റസാഖ്, ബാപ്പുവാവാട്, പക്കർ പന്നൂർ, ഫൈസൽ എളേറ്റിൽ, എ.കെ.അഷ്റഫ് ,പി .വി.എസ്.ബഷിർ , നാസർ പട്ടനിൽ, കലാം വാടിക്കൽ, ഇ.സി.മുഹമ്മദ്, ഒ.പി. റസാഖ്, റാഷി താമരശ്ശേരി, കോയ പരപ്പൻ പോയിൽ, അസ്സയിനാർ കച്ചേരി മുക്ക്, ഫസൽ കൊടുവള്ളി സംസാരിച്ചു.കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറർ ടി.പി.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.