കോഴിക്കോട്: പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഇ കെ മൗലവിയുടെ തെരഞ്ഞെടുത്ത കൃതികള്‍ പ്രകാശിതമാവുന്നു. മൗലവിയുടെ വിലപ്പെട്ട ലേഖനങ്ങളും പുസ്തകങ്ങളും പ്രമുഖ ജീവചരിത്രകാരന്‍ അബ്ദുറഹ്മാന്‍ മങ്ങാടാണ് സമാഹരിച്ചത്.
നാളെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളിലാണ് പ്രകാശനം. ഇ കെ മൗലവി കുടുംബസമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അഡ്വ. പി എം എ സലാം, ഡോ. കെ മൊയ്തു, ഡോ. ഇ കെ അഹമദ്കുട്ടി, എം കെ ബാവ, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുറഹമാന്‍ മങ്ങാട്, കെ പി സകരിയ്യ, പി ഒ ഹംസ മാസ്റ്റര്‍, ഇ കെ ഫസലുര്‍റഹമാന്‍, ഇ കെ മര്‍യം ടീച്ചര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
റോയല്‍ സൈസില്‍ 384 പേജില്‍ മുദ്രണം ചെയ്ത ‘ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികള്‍’ മലയാളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ഹൗസാണ് പ്രസിദ്ധീകരിക്കുന്നത്. 650 രൂപയാണ് ഗ്രന്ഥത്തിന്റെ മുഖവില.